Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിയുടെ പേര്​...

നടിയുടെ പേര്​ വെളിപ്പെടുത്തിയതിന്​ നടൻ അജുവഗീസിനെതിരെ കേസ്​

text_fields
bookmark_border
നടിയുടെ പേര്​ വെളിപ്പെടുത്തിയതിന്​ നടൻ അജുവഗീസിനെതിരെ കേസ്​
cancel

കളമശ്ശേരി: പീഡനത്തിനിരയായ പ്രമുഖ നടിയുടെ പേര് ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ യുവനടൻ അജു വർഗീസി​െനതിരെ കേസെടുത്തു. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു ഡി.ജി.പിക്ക്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസ്​ കേസെടുത്തത്. യുവനടൻ ഫെയ്സ് ബുക്ക് പോസ്​റ്റിലൂടെയാണ്​ നടിയുടെ പേര് പരാമർശിച്ചത്​.

നടനെ കുറ്റപ്പെടുത്തുന്ന നടിക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഫെയ്സ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തതായും പരാതിയിൽ പറയുന്നു. നടിയുടെ പേര് ചാനൽ ചർച്ചയിലൂടെ പരാമർശി​െച്ചന്ന ഗിരീഷി​​െൻറ മറ്റൊരു പരാതിയിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju vargheseNadhirshaactress caseActor Dileep
News Summary - Case file against Aju Varghese
Next Story