Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightശ്രീനിവാസനെതിരെ വനിത...

ശ്രീനിവാസനെതിരെ വനിത കമീഷൻ കേ​സെടുത്തു

text_fields
bookmark_border
srinivasan
cancel

തിരുവനന്തപുരം: നടൻ ശ്രീനിവാസനെതിരെ വനിത കമീഷൻ കേസെടുത്തു. അംഗനവാടി ടീച്ചർമാർക്കെതിരെ  മോശം പരമാർശം നടത്തിയതിനാണ്​​ കേസ്​. അംഗനവാടി ടീച്ചർമാരുടെ സംഘടന വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്​​ പരാതി നൽകിയിരുന്നു​. 

സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചർമാർ നൽകിയ പരാതിയിലാണ്​ നടപടി. അംഗനവാടി ടീച്ചർമാർ വിദ്യാഭ്യാസമില്ലാത്തവരാണെന്നായിരുന്നു ശ്രീനിവാസൻെറ പരാമർശം. സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ശ്രീനിവാസൻ വിവാദ പരാമർശം നടത്തിയത്​.

ജോലിയില്ലാത്തവരെ അംഗനവാടി ടീച്ചർമാരായി നിയമിക്കുകയാണെന്നും ഇവർക്ക്​ മതിയായ വിദ്യാഭ്യാസമില്ലെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, വിദേശരാജ്യങ്ങളിൽ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Srinivasanmoviesmalayalam actormalayalam news
News Summary - Case against sreenivasan-Movies
Next Story