Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംവിധായകൻ ജീൻപോളിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: യുവനടിയെ അപമാനിച്ച കേസിൽ സംവിധായകൻ ജീൻപോൾ ലാൽ അടക്കമുള്ള പ്രതികൾക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി. ജീൻപോളിന് പുറമെ സാേങ്കതിക പ്രവർത്തകരായ അനൂപ്, അനിരുദ്ധ്, നടൻ ശ്രീനാഥ് ഭാസി എന്നിവെര പ്രതിയാക്കിയ കേസാണ് റദ്ദാക്കിയത്. അനുമതിയില്ലാതെ നടിയെ അപമാനിക്കുംവിധം സിനിമിയിൽ കാണിച്ചുവെന്ന പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് തുടരേണ്ടതില്ലെന്നും പരാതികളില്ലെന്നും വ്യക്തമാക്കി നടി സത്യവാങ്മൂലം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കി കോടതി ഉത്തരവിട്ടത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളാണ് കോടതിയെ സമീപിച്ചത്.
Next Story
