ക്യാപ്റ്റൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
text_fieldsകോഴിക്കോട്: ഫുട്ബാൾ താരം വി.പി. സത്യൻെറ ജീവിതം പറയുന്ന ക്യാപ്റ്റൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സത്യൻെറ വേഷമിടുന്നത് ജയസൂര്യയാണ്. അനു സിതാരയാണ് നായിക. ഗുഡ്വിൽ എൻറർടെയ്ൻമെൻറിൻെറ ബാനറിൽ പുറത്തിറങ്ങുന്ന സിനിമ ജി. പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്യുന്നത്. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തില്‍ സിനിമക്ക് വേണ്ടി സന്തോഷ് ട്രോഫി മത്സരം ഷൂട്ട് ചെയ്യുന്നതിടെ കഴിഞ്ഞ ദിവസം ജയസൂര്യക്ക് പരിക്കേറ്റിരുന്നു.
വി.പി. സത്യന് എന്ന ഫുട്ബാള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സിവ് മിഡ് ഫീല്‍ഡറായും കളംനിറഞ്ഞാടിയ സത്യൻെറ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1992 ല്‍ കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും ’95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ക്യാപ്റ്റനായിരുന്നു സത്യൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)