ബ്രദേഴ്‌സ് ഡേ; ഒരു കലാഭവന്‍ ഷാജോൺ സിനിമ

15:05 PM
16/10/2018
Prithviraj Sukumaran Kalabhavan Shajon-entertainment news

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വിരാജ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്ര ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ ഷാജോണ്‍ എന്‍റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് കൊണ്ട് വന്നു. അഭിനയിക്കണം എന്നാണ് തന്‍റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ കണ്ടപ്പോള്‍ തന്നെ എനിക്ക് വ്യക്തമായി. ഇത് സംവിധാനം ചെയ്യാന്‍ കലാഭവന്‍ ഷാജോണിന് തന്നെ കഴിയൂ. 

ഈ ചിത്രത്തിൽ തമാശയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. ബ്രദര്‍സ് ഡേ!’ 
                -പൃഥ്വിരാജ്

 

Loading...
COMMENTS