കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് ഒാഫർ വേണ്ടെന്ന് വെച്ചു -നിവിൻ

11:46 AM
09/11/2018
nivin pauly

കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ്  ഒാഫർ നിരസിക്കേണ്ടി വന്നുവെന്ന് നിവിൻ പോളി. ചില പ്രത്യേക കാരണങ്ങളാൽ കൊച്ചുണ്ണിയുടെ ഷൂട്ടിങ് വൈകി. ഇതേതുടർന്ന് ബോളിവുഡ് ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നിവിൻ വ്യക്തമാക്കി. 

ഭാഷ എപ്പോഴും വെല്ലുവിളി തന്നെയാണ്. മലയാള നടന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുക എന്നത് എളുപ്പമാകണം എന്നില്ല. എന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. കരിയറില്‍ ഇതെല്ലാം പരീക്ഷിച്ചുനോക്കണം. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ് നിവിന്‍റെ പുതിയ സിനിമ. ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് ഒരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ ലവ്, ആക്ഷന്‍ ഡ്രാമ, ഹനീഫ് അദേനിയുടെ മിഖായേല്‍ എന്നിവയാണ് നിവിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

Loading...
COMMENTS