സജിൻ ബാബുവിൻെറ ‘ബിരിയാണി’ക്ക് അവാര്‍ഡ്
text_fieldsകർണാടക സ്റ്റേറ്റ് ചലചിത്ര അക്കാദമിയുടെ 12ാമത് ബാംഗ്ലൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സജിൻ ബാബു സംവിധാനം ചെയ് ത ‘ബിരിയാണി’ എന്ന ചിത്രത്തിന് ജൂറി അവാർഡ്. രണ്ട് ലക്ഷം രൂപയും, ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഗവർണർ വാജു ഭാ യി വാലയാണ് അവാർഡ് സമ്മാനിച്ചത്. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ജു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. കനി കുസൃതിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്.
ബിരിയാണി റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് നേടിയിരുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ചിത്രത്തിൻെറ ഫ്രഞ്ച് പ്രിമിയർ ഏപ്രിൽ 22 മുതൽ 26 വരെ നടക്കുന്ന ടുലോസ് ഫിലിം ഫെസ്റ്റിവലിലും,അമേരിക്കൻ പ്രിമിയർ എപ്രിൽ 17 മുതൽ 23 വരെ കാലിഫോർണിയയിൽ നടക്കുന്ന 19ാമത് റ്റിബ്രോൺ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും നടക്കും.
യു.എ.എൻ ഫിലിം ഹൗസിൻെറ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻെറ രചനയും, സംവിധാനവും സജിൻ ബാബുവും ക്യാമറ കാർത്തിക് മുത്തുകുമാറും എഡിറ്റിങ്ങ് അപ്പു ഭട്ടതിരിയും മ്യൂസിക് ലിയോ ടോമും ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയുമാണ് നിർവഹിച്ചത്.
