സത്യം പറഞ്ഞാ വിശ്വസിക്കുവോ?; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

22:15 PM
09/06/2019
Sathyam-Paranja-Viswasikkuvo

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ? ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോന്‍ നായനാകുന്ന ചിത്രത്തിന്​ ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്​. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

തനി നാട്ടിന്‍പുറത്തുകാരിയായാണ്​ സംവൃത എത്തുന്നത്​. ബിജു മേനോ​​​​​​​െൻറ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക​. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴൂരാണ്​ ചിത്രത്തിന് വേണ്ടി തിരക്കഥ തയാറാക്കിയത്.

Sathyam-Paranja-Viswasikkuvo
അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്​. ഗ്രീന്‍ ടിവി എൻറര്‍ടെയിനര്‍, ഉര്‍വ്വശി തിയറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്​. 
Loading...
COMMENTS