മാമാന്ന് വിളിക്കരുതെന്ന് മനോഹരൻ; ‘ആദ്യരാത്രി’യുടെ ട്രെയിലർ

12:26 PM
08/09/2019
biju-menon

ബിജു മേനോൻ-ജിബു ജേക്കബ് കൂട്ടുക്കെട്ടിന്‍റെ പുതിയ ചിത്രം 'ആദ്യരാത്രി'യുടെ ട്രെയിലർ പുറത്ത്. ചിത്രത്തിലെ നർമ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രെയിലർ ആണ് പുറത്തുവിട്ടത്. വെള്ളിമൂങ്ങക്ക് ശേഷം ബിജുവും ജിബുവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആദ്യരാത്രി'. 

തണ്ണീർ മത്തൻ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജൻ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയരാഘവൻ, അജു വർഗീസ്, മനോജ് ഗിന്നസ്, സർജനു, അശ്വിൻ, ജയൻ ചേർത്തല, നസീർ സംക്രാന്തി, പ്രശാന്ത് മുഹമ്മ, മാലാ പാർവതി, പൗളി വത്സൻ, സ്നേഹ, വീണ നായർ, ശോഭ സിങ് എന്നിവരും ചിത്രത്തിലുണ്ട്. 

കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാരിസും ജെബിനുമാണ്. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍. ബിജിബാലാണ് സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് നിർമാണം.

Loading...
COMMENTS