ഭാവനക്ക് വിവാഹാശംസകളുമായി ബോളിവുഡ് നടിയും VIDEO
text_fieldsപ്രശസ്ത നടി ഭാവനയുടെ വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ആഘോഷങ്ങൾ തൃശ്ശൂരിൽ പൊടിപൊടിക്കുേമ്പാൾ ആശംസകളുമായി അങ്ങ് ബോളിവുഡിൽ നിന്നും താരസുന്ദരിയും. ഇന്ത്യയിലെ ഏറ്റവു മികച്ച നായികമാരിൽ ഒരാളായ പ്രിയങ്ക ചോപ്രയാണ് മലയാളത്തിെൻറ സ്വന്തം താരസുന്ദരിക്ക് വിവാഹ മംഗളാശംസകൾ നേർന്നത്. നടി രമ്യാ നമ്പീശൻ, ഗായിക സയനോര അടക്കമുള്ള സുഹൃത്തുക്കൾ മൈലാഞ്ചി ചടങ്ങിൽ പെങ്കടുത്തു.
ഭാവനക്ക് എല്ലാവിധ വിവാഹാശംസകൾ നേരുന്നതായി വിഡിയോ സന്ദേശത്തിൽ പ്രിയങ്ക ചോപ്ര പറയുന്നു. പുതിയ ജീവിതത്തിലേക്കുള്ള ഏറ്റവും വലിയ ചുവട് വെപ്പാണിത്. നീയൊരു ധീര വനിതയാണ് ഞാൻ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു - പ്രിയങ്ക കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ട്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹ ചടങ്ങിൽ ക്ഷണമുള്ളത്. ജവഹർ ഒാഡിറ്റോറിയത്തിലാണ് മറ്റ് ചടങ്ങുകൾ നടക്കുക. സിനിമയിലെ സുഹൃത്തുക്കൾക്കായി ലുലു കൺവെൻഷൻ സെൻററിൽ വൈകീട്ട് പാർട്ടിയൊരുക്കും.
