ഭരതൻ സ്മാരക ഹ്രസ്വസിനിമ പുരസ്കാരം: ‘ആരാണിവർ’ മികച്ച ചിത്രം, അമ്പൂട്ടി നടൻ
text_fieldsആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടു ത്തിയ ഒമ്പതാമത് ഭരതൻ സ്മാരക ഹ്രസ്വസിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 15 മിനിറ്റ ് വിഭാഗത്തിൽ മാധ്യമം കോഴിക്കോട് യൂനിറ്റിലെ ലേ ഒൗട്ട് ആർട്ടിസ്റ്റ് എസ്. ബിൻയാമിൻ സംവ ിധാനം ചെയ്ത ‘ആരാണിവർ’ മികച്ച ചിത്രമായും ഇതേ ചിത്രത്തിലെ അഭിനയത്തിന് അമ്പൂട്ടി മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതര പുരസ്കാരങ്ങൾ: ട്രാൻസ്െജൻഡർ- ‘അയാം ട്രാൻസ്’-ജഗത് ചുനക്കര, 30 മിനിറ്റ്: ‘സിനിമാപ്പടം-ശ്രീജിത്ത് തൃശൂർ. 20 മിനിറ്റ് : എെൻറ ബാല്യം-കെ. രാജ, രണ്ടു മാന്യൻമാർ -റിയാസ് വട്ടിയൂർക്കാവ്. 10 മിനിറ്റ്: ഒരു സ്പർശം മാത്രം-എസ്. ബിജി ലാൽ. ഡോക്യുഫിക്ഷൻ: ഞങ്ങളുടെ പ്രിയ നൗഷാദ്-കെ. രാജ. ആൽബം: തക്ഷശിലയിലെ നോക്കുകുത്തികൾ-രുദ്രാ ദിലീപ്. സ്കൂൾ-കോളജ് വിഭാഗം: സാരംഗിയുടെ ചിത്രപുസ്തകം-ആർ. സന്ധ്യ, ഡിേപ്ലാമ ഫിലിം: ഉച്ചഭ്രാന്തൻ-രുദ്രാ ദിലീപ്.
മികച്ച സംവിധായകൻ: ജഗത് ചുനക്കര. തിരക്കഥാകൃത്ത്: ശ്രീജിത്ത് തൃശൂർക്കാരൻ. മികച്ച നടന്മാർ: അമ്പൂട്ടി, രുദ്രാ ദിലീപ് . മികച്ച നടി: സൂര്യ (അയാം ട്രാൻസ്). സ്റ്റഡി സെൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ, പോൾസൺ പ്ലാപ്പുഴ, കെ.രാജ, എസ്. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
