Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേസിലിന്‍റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും ടൊവീനോയും

text_fields
bookmark_border
ബേസിലിന്‍റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും ടൊവീനോയും
cancel

കുഞ്ഞിരാമായണം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ച സംവിധായകനാണ് ബേസിൽ ജോസഫ്.  രണ്ടാം ചിത്രമായ ഗോദയും ആരാധകരെ നിരാശപ്പെടുത്തിയില്ല. എന്നാൽ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബേസിൽ. പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്നും കൂടെ ടൊവീനോയുമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉണ്ണി ആർ. ആണ് തിരക്കഥ. ഇ ഫോർ എന്റർട്ടൈൻറ്മ​െൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്നാണ് നിർമാണം. 

ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ആണിതെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മ​െൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..

കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Basil Joseph's next project with Mammootty and Tovino Thomas
Next Story