Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഷെയ്​ൻ നിഗമിന്‍റെ...

ഷെയ്​ൻ നിഗമിന്‍റെ സിനിമ വിലക്ക്​: നിർമാതാക്കൾക്കു​മേൽ സമ്മർദം

text_fields
bookmark_border
shane-nigam-291119.jpg
cancel

കൊ​ച്ചി: ന​ട​ൻ ഷെ​യ്​​ൻ നി​ഗ​മി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദ​മേ​റു​ന്നു. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യും ഫെ​ഫ്​​ക​യും ഡ​യ​റ​ക്​​ടേ​ഴ്​​സ്​ യൂ​നി​യ​നു​മാ​ണ്​ സ​മ​വാ​യ ച​ർ​ച്ച​ക്ക്​ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം അ​ഞ്ചി​ന്​ സ​മ​വാ​യ ച​ർ​ച്ച​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി ​പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ്​ ശ്ര​മം.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഷെ​യ്​​ൻ നി​ഗ​മി​​െൻറ മാ​താ​വ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യം ഷെ​യ്​​ൻ നി​ഗ​മു​മാ​യി സം​സാ​രി​ച്ച്​ ധാ​ര​ണ​യു​ണ്ടാ​ക്കാ​നും തു​ട​ർ​ന്ന്​ മ​റ്റ്​ സി​നി​മ​സം​ഘ​ട​ന​ക​ളു​മാ​യി സ​മ​വാ​യ ച​ർ​ച്ച ന​ട​ത്താ​നു​മാ​ണ്​ ‘അ​മ്മ’ ആ​ലോ​ചി​ക്കു​ന്ന​ത്. കൂ​ട്ടാ​യ ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വി​ല​ക്ക്​ ഒ​ഴി​വാ​ക്കി ഷെ​യ്​​ൻ നി​ഗ​മി​നെ മ​ല​യാ​ള സി​നി​മ​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​ണ്​ മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ.

ഷെ​യ്​​ൻ നി​ഗ​മി​​െൻറ പ​ക്വ​ത​യി​​ല്ലാ​ത്ത ന​ട​പ​ടി​ക​ളെ തു​റ​ന്ന്​ എ​തി​ർ​ക്കു​േ​മ്പാ​ൾ​ത​ന്നെ പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്തു​ന്ന​തി​നോ​ട്​ സി​നി​മ​യി​ലെ ത​ല​മു​തി​ർ​ന്ന പ​ല​രും യോ​ജി​ക്കു​ന്നി​ല്ല. വ​ള​ർ​ന്നു​വ​രു​ന്ന ഒ​രു​ക​ലാ​കാ​ര​​െൻറ ഭാ​വി ന​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ്​ ഇ​വ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, നി​ർ​മാ​താ​ക്ക​ൾ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഷെ​യ്​​ൻ അ​ഭി​ന​യി​ക്കു​ന്ന ‘വെ​യി​ൽ’, ‘ഖു​ർ​ബാ​നി’ സി​നി​മ​ക​ൾ ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡ​യ​റ​ക്​​ടേ​ഴ്​​സ്​ യൂ​നി​യ​ൻ ഫെ​ഫ്​​ക​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട​ന്​ തി​രു​ത്താ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ സം​ഘ​ട​ന ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. സ​മ​വാ​യ ച​ർ​ച്ച വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ക്കും ‘അ​മ്മ’​ക്കും ഫെ​ഫ്​​ക ക​ത്ത്​ ന​ൽ​കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

ഇ​തി​നി​ടെ, സി​നി​മ സെ​റ്റു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ നി​ർ​മാ​താ​ക്ക​ൾ തെ​ളി​വ്​ ന​ൽ​ക​ണ​മെ​ന്ന്​ ഫെ​ഫ്​​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsShane Nigamshane nigam ban
News Summary - ban of shane nigam; presuure on producers
Next Story