ഷെയ്ൻ നിഗമിെൻറ വിലക്ക്: നിർമാതാക്കളെ പിന്തിരിപ്പിക്കാൻ ശ്രമം
text_fieldsകൊച്ചി: നടൻ ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽനിന്ന് വിലക്കിയ തീരുമാനത്തിൽനിന്ന് നിർമാതാക്കളെ പിന്തിരിപ്പിക്കാൻ ശ്രമം. ഷെയ്നിെൻറ അടുത്ത സുഹൃത്തുക്കൾ മുതിർന്ന താ രങ്ങളുമായും ഡയറക്ടേഴ്സ് യൂനിയൻ പ്രതിനിധികളുമായും ഒത്തുതീർപ്പ് ചർച്ച തുട ങ്ങി. വിലക്ക് നീക്കാൻ നിർമാതാക്കളുടെ സംഘടനക്ക് മേൽ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യ ം.
ഷെയ്ൻ അഭിനയിക്കുന്ന വെയിൽ, ഖുർബാനി ചിത്രങ്ങൾ ഉപേക്ഷിക്കാനും ഇവക്ക് ചെലവായ ഏഴ് കോടിയോളം തിരിച്ചുനൽകാതെ നടനെ ഒരു സിനിമയിലും അഭിനയിപ്പിക്കേണ്ടെന്നുമാണ് നിർമാതാക്കളുടെ തീരുമാനം. തർക്കമുണ്ടെങ്കിലും കടുത്ത നടപടി ഷെയ്ൻ പ്രതീക്ഷിച്ചി രുന്നില്ല. കഴിവുള്ള യുവ നടെൻറ ഭാവി തകർക്കരുതെന്ന അപേക്ഷയോടെയാണ് സുഹൃത്തുക്കൾ ഒത്തുതീർപ്പുമായി രംഗത്തുള്ളത്. വെയിൽ, ഖുർബാനി സിനിമകൾ പൂർത്തിയാക്കാൻ ഷെയ്നിെൻറ പൂർണ സഹകരണം ഇവർ വാഗ്ദാനം ചെയ്യുന്നു.
ആദ്യഘട്ടത്തിൽ ചില പ്രമുഖ താരങ്ങളുമായും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളുമായും സംവിധായകരുടെ സംഘടന പ്രതിനിധികളുമായും അനൗപചാരിക ചർച്ചയാണ്. എന്നാൽ, തീരുമാനം പുനഃപരിശോധിക്കാൻ നിർമാതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെന്നും ‘വെയിൽ’ സിനിമയുടെ അണിയറ പ്രവർത്തകരിൽനിന്നാണ് മോശം അനുഭവം ഉണ്ടായതെന്നുമാണ് ഷെയ്നിെൻറ നിലപാട്. വിലക്ക് ചിന്തിച്ചിട്ടുപോലുമില്ലെന്ന് പറഞ്ഞവർ ഒറ്റ ദിവസംകൊണ്ട് തീരുമാനം മാറ്റിയതിന് പിന്നിൽ വേറെ രാഷ്ട്രീയമാണെന്നും ഷെയ്ൻ ആരോപിക്കുന്നു.
ഇതിനിടെ, ‘വെയിൽ’ സിനിമ പൂർത്തിയാക്കാൻ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ശരത് മേനോൻ ഡയറക്ടേഴ്സ് യൂനിയന് കത്ത് നൽകി. സിനിമ ഉപേക്ഷിച്ചാൽ ആറ് വർഷത്തെ സ്വപ്നമാണ് തകരുന്നത്. വർഷങ്ങൾ കാത്തിരുന്നാണ് നിർമാതാവിനെ കിട്ടിയത്.
70 ശതമാനത്തോളം ചിത്രീകരിച്ചു. 17 ദിവസം കൂടി മാത്രം ചിത്രീകരണം ശേഷിക്കേ ഉപേക്ഷിക്കുകയാണെന്ന് കേൾക്കുേമ്പാൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്നും ശരത് പറയുന്നു. സംഘടന ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കത്തിലെ ആവശ്യം.
സിനിമ ഉപേക്ഷിക്കരുത് -ഫെഫ്ക; അംഗത്തെ സംരക്ഷിക്കും -‘അമ്മ’
കൊച്ചി: വിവാദങ്ങളുടെ പേരിൽ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം നിർമാതാക്കൾ പിൻവലിക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയം കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കണം. ‘വെയിൽ’ പൂർത്തിയാക്കാൻ അവസരമൊരുക്കണമെന്ന സംവിധായകെൻറ ആവശ്യം നിർമാതാക്കളുമായി ചർച്ച ചെയ്യുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.വിലക്കിനെതിരെ ഷെയ്ൻ നിഗം ഇതുവരെ ‘അമ്മ’ക്ക് പരാതി നൽകിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ആവശ്യപ്പെട്ടാൽ ഇടപെടും.
ഒരു പ്രശ്നം വരുേമ്പാൾ അംഗത്തെ സംരക്ഷിക്കേണ്ടത് സംഘടനയുടെ കടമയാണ്. ഷെയ്നിെൻറ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് മനസ്സിലാകുന്നത്. തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാൻ ശ്രമിക്കില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
