Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാളം കോശിയും ശത്രു അയ്യപ്പനും; കിടിലൻ ട്രെയിലർ

text_fields
bookmark_border
Prithviraj-Biju-Menon
cancel

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. അനാർക്കലിക് ക് ശേഷം സച്ചിയാണ് ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ കഥ പറയ ുന്ന ചിത്രത്തിൽ എസ്.ഐ അയ്യപ്പൻ നായരായി ബിജു മേനോനും റിട്ട. ഹവിൽദാർ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. കോശിയുടെ അച്ഛൻ കുര്യൻ ജോൺ ആയി സംവിധായകൻ രഞ്ജിത്തും ചിത്രത്തിലുണ്ട്.

രഞ്ജിത്ത്, അന്ന രേഷ്മ രാജൻ, സാബുമോൻ, അനിൽ നെടുമങ്ങാട്, ജോണി ആന്‍റണി, അജി ജോൺ, ഷാജു ശ്രീധർ, വിനീത് തട്ടിൽ, സുന്ദര പാണ്ഡ്യൻ, ബാലൻ പാറക്കൽ, വിനോദ് തോമസ്, ഗൗരി നന്ദ, ധന്യ അനന്യ എന്നിവരും ചിത്രത്തിലുണ്ട്. അട്ടിപ്പാടി നിവാസികളടക്കം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനുമാണ് നിർമാണം. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ഛായാഗ്രഹണം: സുദീപ് ഇളമൺ, എഡിറ്റിങ്: രഞ്ജൻ എബ്രഹാം. ഫെബ്രുവരി ആദ്യ വാരം ചിത്രം റിലീസ് ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayyappanum Koshiyum Official Trailer -Movies News
Next Story