തീവ്രമായ കാമ്പസ് പ്രണയവുമായി ‘ഏയ് മാഷേ’
text_fieldsകാമ്പസ് പ്രണയത്തിെൻറ തീവ്രതയും കലാലയ രാഷ്ട്രീയത്തിെൻറ തീക്ഷ്ണതയുമായി ഏയ് മാഷേ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. യു ട്യുബിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കണ്ടു മടുത്ത കാമ്പസ് പ്രണയത്തിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യ ബന്ധങ്ങളുടെ ദൃഢതയിലൂന്നി തികച്ചും വ്യത്യസ്തമായാണ് ഇൗ ഹ്രസ്വചിത്രം പ്രണയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.
കാമ്പസിലെ ഒരു വിദ്യാർഥിനിക്ക് ഒരു പ്രശ്നം വരികയും അതിൽ വിദ്യാർഥികൾക്ക് പ്രിയങ്കരനായ സഖാവ് ഹരിയുടെ ഇടപെടലുകളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഏയ് മാഷേ എന്ന ഹ്ര്വസ്വ ചിത്രത്തിെൻറ ഇതിവൃത്തം.
ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ പ്രശസ്തനായ വിപിൻ ബാലനാണ് ചിത്രത്തിെല നായകൻ. ലച്ചുവാണ് നായിക. ഗംഗ് സഫാറ മീഡിയയുടെ ബാനറിൽ സജിൽ മമ്പാട് സംവിധാനം ചെയ്ത ചിത്രം റംഷീദ് മമ്പാടും ബാബു പോൾ തുരുത്തിയും ചേർന്നാണ് നിർമിച്ചത്. ജസിൻ ജസീലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
