ഒാട്ടോറിക്ഷക്കാരന്‍റെ ഭാര്യയായി മഞ്ജു; നായകൻ സുരാജ്

17:02 PM
25/01/2020

എം മുകുന്ദന്‍റെ ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചെറുകഥ സിനിമയാകുന്നു.  മഞ്ജു വാര്യറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ക്ലിന്‍റ് എന്ന സിനിമക്ക് ശേഷം ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആദ്യമായാണ് മഞ്ജു വാര്യര്‍, സുരാജിന്റെ നായികയാവുന്നത്. എം. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. 

Loading...
COMMENTS