Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിയെ ആക്രമിച്ച കേസിൽ...

നടിയെ ആക്രമിച്ച കേസിൽ ഫെനി ബാലകൃഷ്ണ​െൻറ മൊഴിയെടുത്തു

text_fields
bookmark_border
നടിയെ ആക്രമിച്ച കേസിൽ ഫെനി ബാലകൃഷ്ണ​െൻറ മൊഴിയെടുത്തു
cancel

ആ​ലു​വ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ്​ അ​ഡ്വ. ഫെ​നി ബാ​ല​കൃ​ഷ്​​ണ​​െൻറ മൊ​ഴ​ി​യെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്​ ആ​ലു​വ പൊ​ലീ​സ്​ ക്ല​ബി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ മൊ​ഴി​യെ​ടു​ത്ത​ത്.  ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി ഫെ​നി പ​റ​ഞ്ഞ​താ​യി​ ന​ട​ൻ ദി​ലീ​പ്​ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 

സു​നി​ക്ക് ജാ​മ്യം എ​ടു​ത്തു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നോ​ജ്, രാ​ജേ​ഷ് എ​ന്നി​വ​ർ കാ​ണാ​നെ​ത്തി​യി​രു​ന്ന​താ​യി ഫെ​നി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. ഇ​വ​രി​ൽ ഒ​രാ​ൾ മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യി​രു​ന്നു. മ​റ്റേ​യാ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല.  പ​ൾ​സ​ർ സു​നി​ക്ക് കീ​ഴ​ട​ങ്ങാ​നു​ള്ള സ​ഹാ​യം മാ​ത്ര​മാ​ണ് താ​ൻ ചെ​യ്തു​കൊ​ടു​ത്ത​ത്. ത​ന്നെ വ​ന്ന് ക​ണ്ട​വ​ർ ത​മ്മി​ലു​ള്ള സം​സാ​ര​ത്തി​നി​ടെ ഒ​രു മാ​ഡ​ത്തി​െൻറ കാ​ര്യം പ​റ​യു​ന്ന​ത് കേ​ട്ടു. എ​ന്നാ​ൽ, ഇ​ത് ആ​രാ​ണെ​ന്ന് ത​ന്നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ഫെ​നി പ​റ​ഞ്ഞു.

 മൊ​ഴി​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ൻ ഫെ​നി​യു​ടെ ഓ​ഫി​സ്​ ജീ​വ​ന​ക്കാ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​മെ​ന്ന​റി​യു​ന്നു. ദി​ലീ​പി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ ദി​ലീ​പി​ന്​ താ​ൻ മൊ​ബൈ​ൽ സ​ന്ദേ​ശം വ​ഴി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്ന​താ​യി ​ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​നെ​ത്തി​യ ഫെ​നി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഇ​തു​ക​ണ്ട്​ തി​രി​ച്ചു​വി​ളി​ച്ച ദി​ലീ​പ്, ത​ന്നെ ത​ക​ർ​ക്കാ​ൻ ശ്ര​മ​മു​ള്ള​താ​യി പ​റ​ഞ്ഞെ​ന്നും ഫെ​നി അ​റി​യി​ച്ചു. സോ​ളാ​ർ കേ​സി​ൽ സ​രി​ത എ​സ്.​നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു ഫെ​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress abduction casemalayalam newsfeni balakrishnanAssault on ActressKerala News
News Summary - Assault on Actress: Probe Leads to A Woman; Lawyer Feni malayalam news kerala
Next Story