ആസിഫ് അലിയുടെ അണ്ടർ വേൾഡ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ

12:51 PM
23/06/2019
under-world-asif ali

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ അണ്ടർ വേൾഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അസിഫ് അലി ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

അരുൺ കുമാർ അരവിന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകൻ ലാലിന്‍റെ മകനും യുവ സംവിധായകനുമായ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ), ഫഹദ് ഫാസിന്‍റെ സഹോദരൻ ഫർഹാൻ ഫാസിൽ, മുകേഷ് അടക്കമുള്ളവർ അഭിനയിക്കുന്നു. 

അസിഫ് അലി സ്റ്റാലിൻ ജോൺ ആയും ഫർഹാൻ മജീദായും ലാൽ ജൂനിയർ സോളമനായും എത്തുന്നു. ഡി14 എന്‍റർടെയിന്‍റ്മെന്‍റ്സ് ആണ് ചിത്രം നിർമിക്കുന്നത്. 

കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടർ വേൾഡ്. ബഷീറിന്‍റെ പ്രേമലേഖനമാണ് ഫർഹാൻ അഭിനയിച്ച അവസാന ചിത്രം. 
 

Loading...
COMMENTS