‘ആരാണിവർ’ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: നിയമം കൈയ്യിലെടുക്കുകയും നിരപരാധികളെ അക്രമിക്കുകയും ചെയുന്ന സദാചാര ഗുണ്ടായിസത്തിനെ ആസ്പദമാക്കി മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണമെന്നുള്ള സന്ദേശമുയർത്തുന്ന ‘ആരാണിവർ’ ഹ്രസ്വചിത്രം അണിയറയിൽ ഒരുങ്ങുന്നു. ആദ്യ പോസ്റ്റർ പ്രകാശനം നടൻ മധു നിർവഹിച്ചു.
നിയമവ്യവസ്ഥിതികളെ അട്ടിമറിക്കുകയും സംശയത്തിെൻറ പേരിൽ പോലും മനുഷ്യ ജീവനെ ഇല്ലായ്മ ചെയ്യുന്ന നിരവധി സംഭവ വികാസങ്ങളാണ് നമ്മുടെ സംസ്ഥാനത്തും അരങ്ങേറുന്നത്. ഭാഷയോ നിറമോ വേഷമോ മതമോ നോക്കിയല്ല സഹജീവിയെ തിരിച്ചറിയേണ്ടതെന്ന ശക്തമായ സന്ദേശമാണ് ഇൗ ചിത്രം മുന്നോട്ടുവെക്കുന്നത്.

ഹഫ്സു എൻറർൈടൻമെൻറിെൻറ ബാനറിൽ ഗ്രേറ്റ് മീഡിയ വിഷനാണ് ചിത്രം നിർമിച്ചത്. സംവിധായകൻ എസ്. ബിൻയാമിൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. പ്രൊഡക്ഷൻ ഡിസൈനർ ഗിരീശൻ ചാക്ക. അസോസിയേറ്റ് ഡയറക്ടർ അശ്വതി അനന്തപുരി, എഡിറ്റിങ് ഹാജ, ക്യാമറ രമേശ് വി. ദേവ്, ഗാനരചന, സംഗീതം, ആലാപനം ഡോ. വാഴമുട്ടം ചന്ദ്രബാബു, അസി. ഡയറക്ടർ അമ്പിളി ഗിരീശൻ. അമ്പൂട്ടി, വഞ്ചിയൂർ പ്രവീൺകുമാർ, സുനിൽ വിക്രം, ശുഭ വയനാട്, അർച്ചന, അനൂപ്, ഗിരി പ്രസാദ്, മാഹീൻ തൂങ്ങാംപാറ, സുനിൽ, ഡോ. രാധാകൃഷ്ണൻ, പ്രഭാകരൻ നിലൗന തുടങ്ങിയവരാണ് അഭിനേതാക്കൾ.
