ആഷിഖ് അബു, വേണു, രാജീവ് രവി, ജെയ്. കെ: ആന്തോളജി സിനിമ വരുന്നു

16:25 PM
12/11/2019

അഞ്ചു സുന്ദരികള്‍ക്ക് ശേഷം വീണ്ടും ആന്തോളജി സിനിമയുമായി സംവിധായകർ. ആഷിഖ് അബു, വേണു, രാജീവ് രവി, ജെയ്. കെ എന്നിവർ ചേർന്നാണ് ചിത്രമൊരുക്കുന്നത്. 

ഉണ്ണി ആര്‍ രചിച്ച പെണ്ണും ചെറുക്കനും എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബുവിന്‍റെ ചിത്രം. ആ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. 


ജെയ് കെയുടെ ചിത്രം ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയായതായാണ് റിപ്പോർട്ട്. മറ്റു സംവിധായകരുടെ ചിത്രങ്ങൾ ഉടൻ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 


 

Loading...
COMMENTS