കിംഗ് ഫിഷ് -സംവിധാനം അനൂപ് മേനോൻ 

15:35 PM
09/11/2019

നടൻ അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കിംഗ് ഫിഷ്'. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്‌.കെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, രഞ്ജിത്ത് ദുർഗ്ഗ കൃഷണ, നിരഞ്ന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിക്കുന്നു.ദീപക് വിജയന്റെ വരികൾക്ക് രതീഷ് വേഗ സംഗീതം പകരുന്നു.

രഞ്ജി പണിക്കർ, നന്ദു,  ഇർഷാദ്, നെൽസൺ, പ്രശാന്ത് അലക്സാണ്ടർ, ധനേഷ്, ആനന്ദ്, ഷാജൂ ശ്രീധർ,  ബാലാജി ശർമ, ദീപക് വിജയൻ,നിസ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. 

പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ, കല-ദുന്ദു രൻജിവ്, മേക്കപ്പ്- നരസിംഹ സ്വാമി , വസ്ത്രാലങ്കാരം- ഹീര റാണി, സ്റ്റിൽസ്- ഹരി തിരുമല, എഡിറ്റർ-സിയാൻ ശ്രീകാന്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വരുൺ ജി പണിക്കർ,  സംവിധാനസഹായികൾ- ഹസ്സൻ ഹംസത്ത്, അനൂപ്, ദീപക്  വിജയൻ,  ആദർശ്, വിപിൻ ദാസ് . അസോസിയേറ്റ് ക്യാമറ മാൻ- തോമസ് കെ. ടി, 
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ- ബിൻസി അംജിത്ത്, വിനീഷ് കരിക്കോട്,  അൻസർ,ഫിനാൻസ് കൺട്രോളർ- പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സിന്‍ജോ ഒറ്റതെെക്കല്‍, ഗോപകുമാർ,വാർത്ത  പ്രചരണം - എ. എസ് . ദിനേശ്


 

Loading...
COMMENTS