മലയാള സിനിമയിൽ രണ്ട് കുഞ്ഞാലി മരക്കാറോ?
text_fieldsരണ്ട് കുഞ്ഞാലിമരക്കാർ സിനിമയുടെ പ്രഖ്യാപനവുമായി അണിയറക്കാർ. മോഹൻലാലിെന നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ അടുത്ത് തന്നെ ആരംഭിക്കുമെന്ന് പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ആഗസ്റ്റ് സിനിമാസിലെ ഷാജി നടേഷനും മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരക്കാറിെൻറ പ്രീപ്രൊഡക്ഷൻ ജോലികളിലാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
മമ്മുട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമാസിെൻറ ബാനറിൽ കുഞ്ഞാലിമരയ്ക്കാറിെൻറ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കുമെന്ന് നേരത്തെ സന്തോഷ് ശിവൻ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറക്കാർ പുറത്ത് വിട്ടു. ശങ്കർ രാമകൃഷ്ണനും ടി.പി രാജീവനും ചേർന്നാണ് സിനിമക്ക് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്ന വിവരം പുറത്ത് വിട്ടത്. എന്നാൽ ഒരേ സബ്ജക്ടിൽ രണ്ട് ചിത്രങ്ങൾ വരുന്നത് ഇരു ചിത്രങ്ങളെയും ബാധിക്കുന്നതിനാൽ പ്രിയൻ ചിത്രത്തിൽ നിന്നും പിൻമാറിയെന്ന് അറിയിച്ചിരുന്നു.
എന്നാൽ മമ്മുട്ടിയുടെ കുഞ്ഞാലിമരയ്ക്കാറിനായി ജൂൺ വരെ കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ തെൻറ കുഞ്ഞാലിമരയ്ക്കാറുമായി മുന്നോട്ട് പോവുമെന്നുമാണ് പ്രിയദർശൻ അന്ന് പറഞ്ഞത്. പുതിയ പ്രഖ്യാപനത്തിലൂടെ മലയാള സിനിമയിൽ മറ്റൊരു മത്സരത്തിന് കളമൊരുങ്ങുമോ എന്നാണ് ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്.
