കഞ്ഞിവെക്കുന്ന റോബോട്ട്; ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ ടീസർ

20:21 PM
14/10/2019
Android-Kunjappan

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25'ന്‍റെ ടീസർ പുറത്ത്. മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്‍റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. 

പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ ഭാഗമായുണ്ട്. 

ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തും. 

Loading...
COMMENTS