ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഫസ്റ്റ് ലുക് പുറത്ത്

12:43 PM
18/09/2019

സൗബിൻ ഷാഹിർ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്‍റെ പോസ്റ്റർ പുറത്ത്. നടൻ ടൊവീനോ തോമസാണ് പോസ്റ്റർ പുറത്തിറക്കിയത്. 

രാജാ രവി വർമ്മ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ ഹനുമാന്‍റെ നെഞ്ചകം തുറന്നു ശ്രീരാമനെയും സീതയെയും കാണിച്ച മുഹൂർത്തത്തെ നൂതനമായ രീതിയിൽ പുനരാവിഷ്‌ക്കരിക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഹനുമാന്റെ സ്ഥാനത്തു ഹ്യൂമനോയിഡും, നെഞ്ചിനുള്ളിൽ സൗബിനുമാണ് പോസ്റ്ററിലുള്ളത്. 

മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. 

പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്.

 

Loading...
COMMENTS