ഒാസ്കർ വേദിയിൽ ടൊവീനോയും ?

17:57 PM
25/02/2019
tovino thomas oscar goes to

ഒാസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നതിനിടെയാണ് ആരാധകർ ഞെട്ടിയത്. 

ഒാസകർ വേദിയിൽ മലയാളത്തിന്‍റെ യുവതാരം ടൊവീനോ തോമസ് ഇരിക്കുന്ന ചിത്രം കണ്ടാണ് പ്രേക്ഷകർ അമ്പരന്നത്. എന്നാൽ ഒന്ന് സൂക്ഷിച്ച് നോക്കിയതോടെയാണ് കാര്യം പിടികിട്ടിയത്. 

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്‍റ്  ദി ഓസ്‌കര്‍ ഗോസ് ടു' എന്ന ചിത്രത്തിന്‍റെ പോസ്റ്ററാ‍യിരുന്നു അത്.  സിനിമക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. 

മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. 

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്‍റെതാണ് സംഗീത സംവിധാനം.

 

Loading...
COMMENTS