‘അമ്മ’യിൽ അഴിച്ചുപണി; ആഭ്യന്തര പരാതി സെല്‍ രൂപീകരിച്ചേക്കും

14:50 PM
25/06/2019
Mohanlal amma Meeting-malayalam entertainment news
(ഫോട്ടോ: ബൈജു കൊടുവള്ളി)

കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ വനിതകൾക്ക്​ പ്രാമുഖ്യം നൽകിക്കൊണ്ട്​ കാതലായ അഴിച്ചുപണിക്ക്​ സാധ്യത. അമ്മയുടെ ഭരണഘടനഭേദഗതി ചെയ്യുകയും എക്​സിക്യൂട്ടീവ് സമിതിയില്‍ നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്തുകയും ചെയ്യും.

വൈസ് പ്രസഡൻറ്​ സ്ഥാനം സ്ത്രീകള്‍ക്ക് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്​. കൂടാതെ സ്ത്രീകള്‍ക്കായി സംഘടനയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുകയും ചെയ്​തേക്കും.

വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്​മയായ വിമൺ ഇൻ സിനിമ കലക്​ടീവ്​ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങളായിരുന്നു ഇവ. ഭേദഗതികള്‍ ഈ മാസം മുപ്പതിന്​ ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിക്കും.

Loading...
COMMENTS