‘പ്രമോഷൻ വേണ്ടെന്ന് വെച്ചിട്ടും അമ്പിളിയെ ഏറ്റെടുത്തവർക്ക് നന്ദി’

16:15 PM
16/08/2019

സൗബിൻ ഷാഹിർ ചിത്രം അമ്പിളിയെ ഏറ്റെടുത്തതിന് നന്ദി അറിയിച്ച് സംവിധായകൻ ജോണ്‍ പോള്‍ ജോര്‍ജ്. ചിത്രത്തിന്‍റെ രണ്ടാം ടീസറും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്. 

 

സംവിധായകന്‍റെ ഫേസ്ബുക്ക് കുറിപ്പ് 

എന്‍റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

Loading...
COMMENTS