ഈ പാട്ടിന് ഡാൻസ് കളി -അമ്പിളിയുടെ ടീസർ

11:17 AM
20/07/2019
AMBILI, Soubin Shahir

ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രം അമ്പിളിയുടെ ടീസർ പുറത്തിറങ്ങി.  ദുല്‍ഖര്‍ സല്‍മാനാണ് ടീസർ റിലീസ് ചെയ്തത്. 

കുമ്പളങ്ങി നൈറ്റ്​സിലെ​ സജി എന്ന കഥാപാത്രത്തിന്​ ശേഷം സൗബിന്‍ ഷാഹിറിന്‍റെ അമ്പരപ്പിക്കുന്ന മേക്ക്ഓവറാണ്​ ചിത്രത്തിന്‍റെ ഹൈലൈറ്റ്​. നടി നസ്‌റിയാ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പുതുമുഖം തന്‍വി റാം ആണ് നായിക.

ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. 

ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍.  വിനായക് ശശികുമാറിന്‍റേതാണ് വരികള്‍. അമ്പിളി ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

Loading...
COMMENTS