സൂപ്പർ മേക്കോവറിൽ സൗബിൻ; അമ്പിളിയുടെ ഫസ്റ്റ്ലുക്കുമായി ഫഹദ്
text_fieldsമികച്ച പ്രതികരണം നേടിയ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തി െൻറ ഫസ്റ്റ് ലുക് പോസ്റ്റർ ശ്രദ്ധ നേടുന്നു. കുമ്പളങ്ങി നൈറ്റ്സിലെ സജി എന്ന കഥാപാത്രത്തിന് ശേഷം സൗബിന് ഷ ാഹിറിെൻറ അമ്പരപ്പിക്കുന്ന മേക്ക്ഓവറാണ് പോസ്റ്ററിെൻറ ഹൈലൈറ്റ്. നടന് ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്.
നടി നസ്റിയാ നസീമിെൻറ സഹോദരന് നവീന്‍ നസീം ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന അമ്പിളിയില് പുതുമുഖം തന്വി റാം ആണ് നായിക. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഇ ഫോര്‍ എൻറർടൈൻമെൻറ്സിെൻറ ബാനറില്‍ മുകേഷ് ആര്.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിെൻറ വരികള്‍ക്ക് ഗപ്പിയിലെ സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന അമ്പിളി ഈ വര്‍ഷം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.
