എന്തുകൊണ്ട് പ്രേമത്തിന് ശേഷം പുതിയ സിനിമകളൊന്നും എടുത്തില്ലെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. രണ്ട് മാസത്തിനുള്ളിൽ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അൽഫോൻസ് പുത്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സംഗീതമായിരിക്കും പുതിയ സിനിമയുടെ ഇതിവൃത്തമെന്നും അൽഫോൺസ് വിവരിക്കുന്നു.
രണ്ട് മാസത്തിനുള്ളിൽ പുതിയ ചിത്രം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അതിനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. സംഗീത പ്രധാനമായ ഒരു ചിത്രമാണ് അത്. കടലിനെ കുറിച്ച് സംസാരിക്കുേമ്പാൾ അത് എന്താണെന്ന് അറിഞ്ഞിരിക്കണം. പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. എന്നാൽ പ്രേമേമാ നേരമോ പോലെയായിരിക്കില്ല പുതിയ സിനിമയെന്നും നിവിൽ പോളിയായിരിക്കില്ല നായകനെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിക്കുന്നു.