Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ കോവിഡ്​ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി അല്ലു അർജുൻ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ കോവിഡ്​ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി അല്ലു അർജുൻ
cancel

തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ദുരിതാശ്വാസ നിധി യിലേക്ക്​ 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക്​ സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര് യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്​.

കോവിഡ്​ 19​​​​െൻറ പശ്ചാത്തലത്തിൽ അല്ലു അർജുൻ ആന്ധ്ര, തെലങ്കാന സംസ്ഥാ നങ്ങൾക്ക്​ വലിയ തുക സംഭാവന പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേരളത്തോടുള്ള പ്രത്യേക താൽപര്യാർഥം തുക കൈമാറിയത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തോടൊപ്പമുണ്ടെന്ന്​ അല്ലു അർജുൻ പറഞ്ഞതായും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഫെഫ്​ക കോവിഡ്​ 19 ദുരിതാശ്വാസ നിധിയുമായി മുന്നോട്ട്​ വന്നപ്പോൾ അല്ലു അർജുൻ സംഭാവന നൽകി സഹായിക്കാമെന്ന്​ ഏറ്റിരുന്നതായി ബി. ഉണ്ണികൃഷ്​ണൻ പറഞ്ഞിരുന്നു. ​നേരത്തെ നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ 50 ലക്ഷം രൂപ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu Arjuncovid 19Pinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Allu Arjun donates to Kerala's CMDRF-movie news
Next Story