സൗഹൃദം തേങ്ങയല്ലെന്ന് മനസിലാക്കിയ നാളുകളായിരുന്നു അത് -അലൻസിയർ

15:17 PM
22/07/2019
Alencier

മീടൂ ആരോപണത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയത് ആരോപണം ഉയർന്ന നാളുകളിലായിരുന്നുവെന്ന് അലന്‍സിയര്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇത് അറിയുന്നത്. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം. മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷം പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതത്. ഇത് ഏറെ മനപ്രയാസം ഉണ്ടാക്കി. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ മറ്റു സിനിമാപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരു ഹോട്ടലിലാണ് താമസിച്ചത്, മറിച്ച് ഹോട്ടലിലായിരുന്നു താമസമെങ്കില്‍ ഞാന്‍ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു -അലൻസിയർ കൂട്ടിച്ചേർത്തു. 

നടി ദിവ്യാ ഗോപിനാഥാണ് അലന്‍സിയർക്കെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയര്‍ മോശമായി പെരുമാറി എന്നായിരുന്നു ദിവ്യയുടെ ആരോപണം. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ദിവ്യയോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞു. 

Loading...
COMMENTS