ദിവ്യയുടെ വെളിപ്പെടുത്തൽ അർധസത്യമെന്ന് അലൻസിയർ
text_fieldsകൊച്ചി: മീ ടൂ ആരോപണത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. ദിവ്യയുടെ വെളിപ്പെടുത്തലിൽ അർധസത്യമുണ്ടെന്ന് അലൻസിയർ പറഞ്ഞു. സൗഹൃദത്തിെൻറ പേരിലായിരുന്നു ദിവ്യയുടെ മുറിയിൽ കയറിയത്. മറ്റ് ഉദ്യേശങ്ങളില്ലായിരുന്നു. മദ്യലഹരിയിൽ ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണെന്നും അലൻസിയർ വ്യക്തമാക്കി.
പുതുമുഖ സംവിധായകന്‍റെ സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴു തവണ അലൻസിയറിൽ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നാണ് ദിവ്യ ഗോപിനാഥ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരിക്കൽ മുറിയിലേക്ക് അനുവാദമില്ലാതെ കയറുകയും കിടക്കയിൽ കിടക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റൊരിക്കൽ സഹതാരത്തൊടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ മറ്റൊരു പ്രമുഖ താരം സ്ത്രീകളോട് മോശമായി പെരുമാറുന്നത് വിവരിച്ച് തന്‍റെ ശരീരത്തിലേക്ക് നോക്കിയെന്നും ദിവ്യ ഗോപിനാഥ് കുറിപ്പിൽ വിശദീകരിച്ചിരുന്നു.
