വീണ്ടും പുതുമഴയായി വരുന്നു: ‘ആകാശഗംഗ 2’ ടീസർ
text_fieldsസൂപ്പർഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം ആകാശഗംഗ 2ന്‍റെ ടീസർ പുറത്തിറങ്ങി. വിനയൻ തന്നെയാണ് രണ്ടാം ഭാഗവും ഒരുക് കുന്നത്.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2ലെ അഭിനേതാക്കള്‍.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരി നാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു.
റോഷന്‍ എൻ.ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ സൗണ്ട് മിക്സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
