Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅജു വര്‍ഗീസിന്‍റെ...

അജു വര്‍ഗീസിന്‍റെ ‘കമല’ തുടങ്ങി

text_fields
bookmark_border
അജു വര്‍ഗീസിന്‍റെ ‘കമല’ തുടങ്ങി
cancel

അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കമല " എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട് ടില്‍ ആരംഭിച്ച കമല യുടെ സ്വിച്ചോണ്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍വ്വഹിച്ചപ്പോള്‍ അഞ്ജു വര്‍ഗ്ഗീസ് ആദ്യ ക്ലാപ്പ ടിച്ചു.

ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം,സുനില്‍ സുഖദ,ഗോകുലന്‍,മൊട്ട രാജേന്ദ്രന്‍,സജിന്‍ ചെറുകയില്‍,അഞ്ജന അപ്പുക്കുട്ടന്‍,ശ്രുതി ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ആനന്ദ് മധുസൂദനന്‍ ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-മനു ജഗദ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-നവിന്‍ മുരളി,പരസ്യക്കല-ഏന്റെണി സ്റ്റീഫന്‍,എഡിറ്റര്‍-ആദില്‍ എന്‍ അഷറഫ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഫിലിപ്പ് ഫ്രാന്‍സിസ്സ്,അസോസിയേറ്റ് ഡയറക്ടര്‍-ബിനില്‍ ബാബു,അസിസ്റ്റന്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്സ്,സുധീഷ് ഭരതന്‍,സച്ചിന്‍ നെല്ലൂര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju varghesekamalamovie newsmalalayalam news
News Summary - Aju Varghese Kamala Starts-Movie News
Next Story