ഷാജിപാപ്പൻ റെഡി; ആട് 2 ട്രെയിലർ
text_fieldsമലയാളികൾക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിെൻറ രണ്ടാം ഭാഗത്തിെൻറ ട്രെയിലർ പുറത്ത്. 2.21 സെക്കൻറ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. ആദ്യ ഭാഗം തിയേറ്ററുകളിൽ വൻവിജയമായില്ലെങ്കിലും രണ്ടാം ഭാഗത്തിൽ ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകൾ കീഴടക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം കഴിയുേമ്പാഴാണ് സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യഭാഗത്തിൽ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 2 വിജയ് ബാബുവിെൻറ ഫ്രൈ ഡേ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ചിത്രം ഡിസംബർ 22ന് തിയേറ്ററുകളിലെത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
