Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅ​ന്വേ​ഷ​ണ...

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി സെ​ൻ​കു​മാ​റി​നെ അ​റി​യി​ച്ചി​രു​ന്നു -സന്ധ്യ

text_fields
bookmark_border
അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി സെ​ൻ​കു​മാ​റി​നെ അ​റി​യി​ച്ചി​രു​ന്നു -സന്ധ്യ
cancel

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​​െൻറ  അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ഡി.​ജി.​പി സെ​ൻ​കു​മാ​റി​നെ കൃ​ത്യ​മാ​യി അ​റി​യി​ച്ചി​രു​ന്നെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ െഎ.​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് ക​ഴി​ഞ്ഞ 26ന് ​ഡി.​ജി.​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്നും പൊ​ലീ​സ് മേ​ധാ​വി​ക്ക​യ​ച്ച ക​ത്തി​ൽ സ​ന്ധ്യ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 22ന് ​ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ എ.​ഡി.​ജി.​പി​യും െഎ.​ജി​യും ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ഇൗ ​സ​മ​യ​ത്ത് അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി ഡി.​ജി.​പി ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. 

തു​ട​ർ​ന്ന് 26-ന്​  ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ െഎ.​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് ഡി.​ജി.​പി സെ​ൻ​കു​മാ​റി​നെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​രി​ൽ ക​ണ്ട് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ദി​ലീ​പി​നെ​യും നാ​ദി​ർ​ഷ​യെ​യും ചോ​ദ്യം ചെ​യ്യാ​നു​ള്ള ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യ​ത് എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യൊ​ക്കെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന കാ​ര്യം നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​കോ​പ​ന​മി​ല്ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് മേ​ധാ​വി​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്നും സ​ന്ധ്യ ക​ത്തി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ ര​ണ്ട്​ പേ​ജു​ള്ള ക​ത്ത്​ എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ കൈ​മാ​റി​യ​ത്. ​െസ​ൻ​കു​മാ​ർ ഉ​ന്ന​യി​ച്ച ആ​േ​രാ​പ​ങ്ങ​ൾ​ക്ക്​  അ​ക്ക​മി​ട്ട്​ ക​ത്തി​ൽ മ​റു​പ​ടി​യു​െ​ണ്ട​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgp senkumaractress attackpulsar sunimovies newsadgp sandhya
News Summary - Adgp sandhya
Next Story