Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസിൽ ഉന്നതതല യോഗം ഇന്ന് 

text_fields
bookmark_border
dileep-actor
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന്. ആലുവ പൊലീസ് ക്ളബിൽ വെച്ച് നടക്കുന്ന യോഗത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുകേശനും എ.ഡി.ജി.പി ബി സന്ധ്യ ഉൾപ്പടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും.

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കൃത്യം നടത്തിയതിനേക്കാൾ വലിയ  കുറ്റമാണ് ഒരാളെ അതിനുവേണ്ടി പ്രേരിപ്പിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ വാദം. അന്വേഷണ സംഘത്തിന് ലഭിച്ച നിയമ ുപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമോ എന്ന കര്യവും ഇന്ന് തീരുമാനിക്കും.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress attack, hih level meeting today: movies news
Next Story