Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്​: രണ്ട്​ പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

text_fields
bookmark_border
dileep actress attack
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്​ട്രേറ്റ്​ കോടതിയിലാണ്​ മൊഴി രേഖപ്പെടുത്തിയത്​.

ഗൂഢാലോചന നടന്നതി​​​​​െൻറ ദൃക്​സാക്ഷികളുടെ മൊഴിയാണ്​ രേഖപ്പെടുത്തിയത്​. ​ദിലീപ്​ അഭിനയിച്ച ജോർജേട്ടൻസ്​ പൂരം  സിനിമയു​ടെ ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയാണ്​ രേഖപ്പെടുത്തിയത്​. ദിലീപും പൾസർ സുനിയും സിനിമയുടെ ലൊക്കേഷനിൽ  കൂടികാഴ്​ച നടത്തിയതായി മൊഴി നൽകയതായാണ്​ വിവരം​.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ ദിലീപും പൾസർ സുനിയും ജോർജേട്ടൻസ്​ പൂരം ലൊക്കേഷനിൽ ഗൂഢാലോചന നടത്തിയതായി പൊലീസ്​ കണ്ടെത്തിയിരുന്നു. ദിലീപി​​​​​െൻറ സിനിമ സെറ്റിൽ നിന്നെടുത്ത സെൽഫിയിൽ പൾസർ സുനിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതി പിന്നീട്​ കേസിൽ വഴിത്തിരിവാവുകയും ചെയ്​തു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress attack case: Secret statement take two people
Next Story