ദിലീപിെൻറ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു
text_fieldsആലുവ: നടിയെ ആക്രമിച്ച കേസിെൻറ അന്വേഷണം നടൻ ദിലീപിെൻറ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിെൻറ ഭാഗമായി അദ്ദേഹത്തിെൻറ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. നടിയെ ആക്രമിച്ചതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താൽപര്യങ്ങളുണ്ടോ എന്ന സംശയം ഉള്ളതിനാലാണ് ദിലീപിെൻറ ബിസിനസ് പങ്കാളികളില്‍നിന്ന് മൊഴിയെടുത്തത്. ഇവരെ ശനിയാഴ്ച പലസമയത്ത് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
വെള്ളിയാഴ്ചയും ഇത്തരം ചിലരെ ചോദ്യം ചെയ്തിരുന്നു. നടിയും ദിലീപും തമ്മില്‍ സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തപ്പോൾ ഈ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നതായാണ് വിവരം. നടിയും ദിലീപും തമ്മിെല ബിനാമി ഇടപാടുകളുടെ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചതായും സൂചനയുണ്ടായിരുന്നു. ദിലീപ് ആലുവ, നെടുമ്പാശ്ശേരി മേഖലകളിൽ ബിനാമികളുടെ പേരിൽ വ്യാപകമായി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ചെയ്തിട്ടുള്ളതായാണ് ആരോപണം. പ്രമുഖ താരങ്ങളും സിനിമമേഖലയിലെ ചില സുഹൃത്തുക്കളും രാഷ്ട്രീയനേതാക്കളും പല ഇടപാടുകളിലും പങ്കാളികളായിരുന്നു.
