Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിെൻറ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പെരുമ്പാ വൂർ സി.െഎ ബൈജു പൗലോസിനെയാണ് കോഴിക്കോട് പന്തീരാങ്കാവിലേക്ക് മാറ്റിയത്. നിർണായകഘട്ടത്തിൽ അന്വേഷണ ഉദ്യ ോഗസ്ഥനെ മാറ്റിയത് നടൻ ദിലീപ് പ്രതിയായ കേസിനെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നു.
കേസ് അന്വേഷണത്തിലും ദിലീപിെൻറ അറസ്റ്റിലും കുറ്റപത്രം സമർപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. കേസ് മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇദ്ദേഹത്തെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരുടെ ആവശ്യം നിലനിൽക്കെയാണ് ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയത്.
ഇക്കാര്യത്തിൽ എ.ഡി.ജി.പി സംസ്ഥാന പൊലീസ് മേധാവിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറും സർക്കാറിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന് മുന്നോടിയാണ് സ്ഥലംമാറ്റമെന്നും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസ് നടപടികളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ് ഒൗദ്യോഗിക വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story