Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിചാരണ തുടങ്ങരുതെന്ന്​ ആവശ്യപ്പെട്ട്​ ദിലീപ്​ നൽകിയ ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
Dileep
cancel

കൊച്ചി: നടി​യെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങരുതെന്നും ദൃശ്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രേഖകള്‍ ലഭ്യമാകുംവരെ വിചാരണ നടപടികള്‍ ആരംഭിക്കരുത്. പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം. ഇത് ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും ഉറപ്പുനല്‍കുന്നതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകണമെന്ന് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress attack case: Dilip Plea on highcourt-Movies
Next Story