നടിയെ ആക്രമിച്ച കേസ്​; ദിലീപിൻെറ അപേക്ഷ ഇന്ന്​ സുപ്രീം കോടതി പരിഗണിക്കും 

09:34 AM
09/04/2019
Dileep-Actor

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട്​ ദിലീപ്​ നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷ അടിയന്തരമായി കേള്‍ക്കണം എന്ന് ദിലീപിൻെറ അഭിഭാഷകര്‍‌ ഇന്നലെ സുപ്രിം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയില്‍ സുപ്രിം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് വാദം. ഈ ആവശ്യത്തെ കഴി‍ഞ്ഞ തവണ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക.
 

Loading...
COMMENTS