Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉബർ ഡ്രൈവറിൽ നിന്ന്​ മോശം പെരുമാറ്റം; പരാതിയുമായി അഹാന കൃഷ്​ണ

text_fields
bookmark_border
ഉബർ ഡ്രൈവറിൽ നിന്ന്​ മോശം പെരുമാറ്റം; പരാതിയുമായി അഹാന കൃഷ്​ണ
cancel

കൊച്ചി: ഉബര്‍ ഡ്രൈവറില്‍ നിന്ന് നേരിട്ട മോശം പെരുമാറ്റം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. ക ൊച്ചിയിലെ ഷോപ്പിങ് മാളില്‍ നിന്നുള്ള മടക്കയാത്രക്കായി ഉബര്‍ ടാക്‌സി ബുക്ക് ചെയ്തപ്പോഴുണ്ടായ ദുരനഭുവം ഇന്‍ സ്റ്റാഗ്രാമിലൂടെയാണ്​ താരം പങ്കുവെച്ചത്. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന്​ കാറില്‍ നിന്നും ഇറങ്ങിയെന്നും ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും അഹാന പറയുന്നു.

പേമൻറ്​ കാര്‍ഡ് വഴി പണം നൽകാമെന്ന്​ പറഞ്ഞതിനാണ്​ ഡ്രൈവർ ഉടക്കിയത്​. ചാർജ്​ പണമായി നല്‍കണമെന്നും തനിക്ക് പെട്രോള്‍ അടിക്കണമെന്നും ഡ്രൈവര്‍ പറഞ്ഞു. അല്ലാത്തപക്ഷം വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകാനും ഡ്രൈവർ പറഞ്ഞത്രേ. അയാളുടെ പെരുമാറ്റം അഹങ്കാരത്തോടെയാണെന്നും അഹാനയുടെ ഇൻസ്റ്റഗ്രാം സ്​റ്റോറിയിൽ പറയുന്നു.

മാന്യമായി പറഞ്ഞിരുന്നുവെങ്കില്‍ പണം കൊടുക്കാന്‍ തയ്യാറായിരുന്നു. ഉബറില്‍ കാര്‍ഡ് ഓപ്ഷൻ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് ഊബറി​​െൻറ വണ്ടിയല്ല, ത​​െൻറ വണ്ടിയാണ് എന്ന മറുപടിയാണ്​ ഡ്രൈവര്‍ നല്‍കിയതെന്നും താരം പറഞ്ഞു. യാത്ര ചെയ്യാതെ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ പറഞ്ഞതിനെ തുടർന്ന്​ അയാള്‍ 'എന്നാ കേറ് കൊണ്ടുവിടാം' എന്ന് പറഞ്ഞു പിറകെ കൂടുകയായിരുന്നു. തനിച്ചുളളപ്പോള്‍ രാത്രി വൈകിയാണ് ഇത്തരം സംഭവം നടക്കുന്നതെങ്കില്‍ ആരാണെങ്കിലും പേടിക്കുമെന്നും കമ്പനിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അഹാന കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress ahana krishna complaints against an uber driver-movie news
Next Story