Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേര്​ പരാമർശം: അജു വർഗീസിനെതിരായ കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
aju-varghese.jpg
cancel

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര്​ വെളിപ്പെടുത്തിയത്തിനെതിരെ നടൻ അജു വർഗീസിനെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നടിയുമായി ഒത്തു തീര്‍പ്പായി എന്നതു കൊണ്ട് മാത്രം നടനെതിരെയുള്ള കേസ് പിൻവലിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൊലീസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

ദുരുദ്ദേശപരമായല്ല പേര്​ പരാമർശിച്ചതെന്നും തനിക്കെതിരായ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് നൽകിയ ഹരജിയിലാണ്​ കോടതിയുടെ പരാമർശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്‌മൂലവും അജു വർഗീസ് ഹരജിയോടൊപ്പം സമർപ്പിച്ചിരുന്നു. 
ആക്രമണത്തിനിരയായ നടിയുമായി സൗഹൃദത്തിലാണെന്നും സുഹൃത്ത് എന്ന രീതിയിലാണ് പേര് പരാമർശിച്ചതെന്നും അജു പറയുന്നു.  ഈ ഹരജി പരിഗണിക്കവെയാണ് നടിയുമായി ഒത്തുതീര്‍പ്പായെന്ന് കരുതി എഫ്‌.ഐ.ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress abduction case: Court can't cancel FIR against Aju Varghese
Next Story