യുവാക്കൾക്ക് മത്സ്യകൃഷിക്കായി സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത് ടിനിടോം
text_fieldsതൊഴിൽ രഹിതരായ യുവാക്കൾക്ക് മത്സ്യ കൃഷി നടത്തുന്നതിനായി തറവാട് വീടിനോട് ചേർന്നുള്ള ഭൂമി സൗജന്യമായി വിട്ടു നൽകി ചലച്ചിത്ര നടൻ ടിനി ടോം. ആലുവ പട്ടേരി പുറത്തെ 13 സെൻറ് സ്ഥലമാണ് അയൽവാസികളായ മൂന്ന് സഹോദരങ്ങൾക്ക് വിട്ട് നൽകിയത്.
തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ സനൽ രാജാണ് രണ്ട് സഹോദരങ്ങൾക്കൊപ്പം മത്സ്യ കൃഷിക്കിറങ്ങിയിരിക്കുന്നത്. ചലച്ചിത്ര നടൻ ജോയി മാത്യു തെൻറ ഭൂമി കൃഷിചെയ്യാൻ സൗജന്യമായി വിട്ടുകൊടുത്ത വാർത്തയാണ് തനിക്കിതിന് പ്രചോദനമായതെന്ന് ടിനി ടോം പറഞ്ഞു. കൃ
ഷിചെയ്യാൻ മുന്നോട്ടു വന്നവർക്ക് സൗജന്യമായി ഭൂമിവിട്ടു നൽകിയ ടിനി ടോമിന്റെ മാതൃക മറ്റ് പലരും പിന്തുടരണമെന്ന് മത്സ്യ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം എൽ എയും സംബന്ധിച്ചു. കട്‌ല, രോഹു അനാബസ് , പീലി വാഹ തുടങ്ങിയ മത്സ്യങ്ങളാണ് വളർത്തുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
