ദിലീപ് ഇത്തരം മണ്ടത്തം ചെയ്യുമെന്ന് കരുതുന്നില്ല –ശ്രീനിവാസൻ
text_fieldsകായംകുളം: നടിയെ ആക്രമിച്ചതുപോലുള്ള മണ്ടത്തം ദിലീപിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. സിനിമയിൽ ദിലീപുമായി സഹകരിച്ചതിലൂടെയുള്ള അനുഭവം െവച്ചാണ് ഇത് പറയുന്നത്. ഒാണാട്ടുകരയിലെ കർഷകരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട കറ്റാനത്തെ വെളിച്ചെണ്ണ ഫാക്ടറി സന്ദർശിക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സാമാന്യബുദ്ധിയുള്ള ആർക്കും ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. ദിലീപിൽനിന്ന് അങ്ങനെതന്നെയാണ് പ്രതീക്ഷിക്കുന്നത്. കോടതിയും പൊലീസും ഇടപെട്ട സ്ഥിതിക്ക് ഇൗ വിഷയത്തിൽ കൂടുതലൊന്നും പറയുന്നത് ശരിയല്ല. സമൂഹത്തിെല എല്ലാ രംഗത്തുമുള്ള ദുഷിച്ച പ്രവണതകൾ സിനിമയിലുമുണ്ട്. കലാകാരന്മാർക്ക് പെൻഷൻപോലൊരു തുക കൈനീട്ടമായി നൽകുന്നതല്ലാതെ താരസംഘടനയായ ‘അമ്മ’ക്ക് മറ്റൊരു പ്രവർത്തനവുമില്ല. അഭിനേതാക്കൾക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിൽ വാങ്ങിക്കൊടുക്കാൻ ശ്രമിക്കാറുണ്ട് എന്നതിനപ്പുറം സംഘടനക്ക് മറ്റ് പ്രസക്തിയൊന്നുമില്ല. അദ്ദേഹം പറഞ്ഞു.
