നടൻ ശ്രീനാഥിെൻറ മരണവും വിവാദത്തിൽ
text_fieldsകൊച്ചി: നടൻ ദിലീപിെൻറ അറസ്റ്റ് ഉൾപ്പെടെ സിനിമമേഖലയിലെ വിവാദങ്ങൾ കത്തുന്നതിനിടെ നടൻ ശ്രീനാഥിെൻറ മരണവും സജീവ ചർച്ചയാകുന്നു. ശ്രീനാഥിെൻറ മരണത്തിലേക്ക് നയിച്ച കാര്യങ്ങളും അതിൽ ചില സിനിമാ പ്രവർത്തകരുടെ നിലപാടുമാണ് പുതിയ സാഹചര്യത്തിൽ വിവാദമാകുന്നത്. 2010 ഏപ്രിൽ 23ന് കോതമംഗലത്തെ ഹോട്ടൽ മുറിയിലാണ് ശ്രീനാഥിനെ മരിച്ചനിലയിൽ കെണ്ടത്തിയത്.
മോഹൻലാൽ നായകനായ ’ശിക്കാർ’ എന്ന സിനിമയിൽ അഭിനയിക്കാനാണ് അദ്ദേഹം കോതമംഗലത്ത് എത്തിയത്. ലൊക്കേഷനിൽ എത്തിയശേഷം സിനിമയിൽനിന്ന് ഒഴിവാക്കപ്പെെട്ടന്നറിഞ്ഞ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് നിലപാട്. താരസംഘടനയിൽ അംഗത്വമില്ലാതിരുന്നതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും പറയപ്പെടുന്നു.
എന്നാൽ, സംഭവം കൊലപാതകമാെണന്ന് നടൻ തിലകൻ ഉൾപ്പെടെ ചിലർ ആരോപിച്ചിരുന്നു. ശ്രീനാഥിെൻറ ദേഹത്ത് ആഴത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉള്ളതായി ബന്ധുക്കൾ പറയുന്നു. കൈത്തണ്ട മുറിച്ചിരുന്നെങ്കിലും മറ്റുമുറിവുകൾ അതിെൻറ ഭാഗമല്ല.
ശ്രീനാഥിെൻറ മൊബൈൽ ഫോണും തിരികെ ലഭിച്ചില്ല. സിനിമയിൽനിന്ന് ഒഴിവാക്കിയെങ്കിലും വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വാടകമുറി ഒഴിയിെല്ലന്ന നിലപാടിലായിരുന്നു ശ്രീനാഥ്. മരണം നടന്ന ദിവസം പുലർച്ചെ ആരൊക്കെയോ മുറിയിെലത്തി ശ്രീനാഥിനെ മർദിച്ചതായും ബന്ധുക്കൾ പറയുന്നുണ്ട്. മരണത്തിന് സിനിമയുമായി ബന്ധമിെല്ലന്ന് ‘അമ്മ’യുടെ ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, സിനിമയുമായി ബന്ധമുണ്ടെന്നും ലൊക്കേഷനിലുണ്ടായ വഴക്കും മുറിവുകളും അേന്വഷണ പരിധിയിൽ വന്നിെല്ലന്നുംറ സഹോദരൻ സത്യനാഥ് പറയുന്നു. മരണത്തിലെ ദുരൂഹത സംബന്ധിച്ച് തിലകൻ പലതവണ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. പുനരേന്വഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തുനൽകുമെന്നും സത്യനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
