സിദ്ദീഖ് അപമര്യാദയായി പെരുമാറി; ആരോപണവുമായി നടി രേവതി സമ്പത്ത്

11:38 AM
22/05/2019

നടൻ സിദ്ദീഖ് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. 2016ൽ ഒരു ചിത്രത്തിന്‍റെ പ്രിവ്യൂ ചടങ്ങിനിടെ സിദ്ദീഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചുവെന്ന് രേവതി ഫേസ്ബുക്കിൽ കുറിച്ചു. മുമ്പ് ഡ.ബ്ല്യു.സി.സിക്കെതിരെ കെ.പി.എ.സി ലളിതക്കൊപ്പം സിദ്ദീഖ് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

രേവതി സമ്പത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദീഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡ.ബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന സംഘടനക്കെതിരെ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു

Loading...
COMMENTS